Thursday 17 November 2022 04:24 PM IST : By സ്വന്തം ലേഖകൻ

അർജുന് ഇനി ശിഖയുടെ കൂട്ട്... പ്രിയപ്പെട്ടവളുടെ കൈപിടിച്ച് കരിക്ക് താരം: വിവാഹ ചിത്രം വൈറൽ

arjun-ratan-wed

അർജുന് ഇനി ശിഖയുടെ കൂട്ട്. കരിക്ക് കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത യുവതാരം അർജുൻ രത്തൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വടകര സ്വദേശിയാണ് ശിഖ. ഇരുവരുടേതും പ്രണയ വിവാഹമാണ്.

2021 നവംബറിലായിരുന്നു വിവാഹനിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.

വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടംബം. അച്ഛൻ റിട്ട.നേവൽ ബേസ് ഉദ്യോഗസ്ഥനാണ്. സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത...

തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചു. അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് എന്നീ സിനിമകളിലും താരം ശ്രദ്ധേയ വേഷത്തിലെത്തിയിട്ടുണ്ട്.