Monday 12 December 2022 03:54 PM IST : By സ്വന്തം ലേഖകൻ

വിവാഹത്തിനു മുമ്പ് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുമ്പോൾ? ആശങ്കകൾ, തെറ്റിദ്ധാരണകൾ: വിഡിയോയുമായി ഗായത്രി

gayathri-arun-12

സാനിറ്ററി പാഡ് ഉപയോഗിക്കുന്നതല്ല. അതെങ്ങനെ ഡിസ്‌പോസ് ചെയ്യണമെന്നതാണ് പല സ്ത്രീകളെയും കുഴയ്ക്കുന്ന പ്രശ്‌നം. പരിസ്ഥിതിക്ക് അതുണ്ടാകുന്ന വിപത്തുകള്‍ വേറെ. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. മെന്‍സ്ട്രുവല്‍ കപ്പുകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്തുകയാണ് നടി ഗായത്രി അരുൺ. മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ചുള്ള നല്ലൊരു വിഭാഗം സ്ത്രീകളുടെയും അജ്ഞത അകറ്റുന്നതാണ് ആര്യയുടെ വിഡിയോ. ലൈഫ് സ്റ്റോറീസ് വിത്ത് ഗായത്രി അരുൺ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മെൻസ്ട്രുവൽ കപ്പിനെക്കുറിച്ച് വിശദമാക്കുന്നത്.

സുഹൃത്തായ ഗൈനക്കോളജിസ്റ്റ് ഡോ. മെറീന വർഗീസിൽ നിന്നാണ് വിലപ്പെട്ട വിവരങ്ങൾ ഗായത്രി അരുൺ പങ്കുവയ്ക്കുന്നത്.

നമ്മുടെ ശരീരവുമായോ ഫ്ലൂയിഡുമായോ യാതൊരു റിയാക്ഷനും ഇല്ലാത്ത മെറ്റീരിയലാണ് മെൻസ്ട്രുവൽ കപ്പ്. അതുകൊണ്ട് തന്നെ പാടുകളോ അലർജിയോ മെൻസ്ട്രുവൽ കപ്പ് ഉണ്ടാക്കുന്നില്ല.

‘10 വർഷം വരെ ഉപയോഗിക്കാം, പരിസ്ഥിതി സൗഹൃദം എന്നീ ഗുണങ്ങൾ കപ്പിനുണ്ട്. ഒരു സ്ത്രീ ജീവിതത്തിൽ പാഡ് വാങ്ങിച്ചു കളയുന്നത് എത്രമാത്രം കാശാണ്. അതു ലാഭിക്കാം എന്ന ഗുണം കൂടിയുണ്ട്.’– ഡോക്ടർ പറയുന്നു.

വിവാഹത്തിനു മുമ്പ് സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാമോ എന്ന ചോദ്യവും ഗായത്രി ചോദിക്കുന്നുണ്ട്. മെൻസ്ട്രുവൽ കപ്പിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളും ശാസ്ത്രീയമായമായ മറുപടിയിലൂടെ ഡോക്ടർ മാറ്റുന്നുണ്ട്.

മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച ശേഷമുള്ള തന്റെ വ്യക്തിപരമായ അനുഭവവം ഗായത്രി പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി താൻ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നുണ്ട്. പക്ഷേ പലരേയും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത് അനാവശ്യ ആശങ്കകളാണെന്നും ഗായത്രി പറയുന്നു.

വിഡിയോ കാണാം: