Monday 16 January 2023 04:45 PM IST : By സ്വന്തം ലേഖകൻ

പെണ്ണുകാണൽ മാത്രം പോരല്ലോ... ഇതാ ചെക്കൻ കാണൽ: തേജസിന്റെ വീട്ടിലേക്ക് മാളവിക: രസകരമായ വിഡിയോ

malavika-thejus

‘നായികാ നായകനിലൂടെയാണ്’ മാളവികയും തേജസും പരിചയപ്പെടുന്നത്. ആ സൗഹൃദം വിവാഹത്തിലെത്തുകയാണെന്ന സന്തോഷവാർത്ത മാളവിക അടുത്തിടെ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടായി പങ്കുവച്ചിരുന്നു,

മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. മഴവില്‍ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികളായിരുന്നു ഇരുവരും. തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ പങ്കുവച്ച പെണ്ണുകാണൽ ചടങ്ങുകൾക്ക് ശേഷം ഇപ്പോഴിതാ ചെക്കൻ കാണലിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് മാളവിക. പാലക്കാടു നിന്നും ചെക്കൻ വീടായ കൊല്ലത്തേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് മാളവിക പങ്കുവയ്ക്കുന്നത്.

‘സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് ചെക്കന്റെ വീട്ടുകാരും ചെക്കന്റെ വീട്ടിലേക്ക് തിരിച്ചും പോകാറുണ്ട്. എന്നാൽ ഒരു വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാനും കൂടി പോകുകയാണ്. അവിടെ താമസിക്കേണ്ടത് പെണ്ണാണല്ലോ. ചെക്കൻ വീട്ടിലേക്ക് പെണ്ണും പോകുന്നത് നല്ലതല്ലേ. മാളുവും പോര്... എന്ന് തേജസിന്റെ വീട്ടുകാർ പറഞ്ഞതോടെ ഞാനും പോയി. ’– മാളവിക പറയുന്നു.

വിവാഹ നിശ്ചയ ചടങ്ങുകളും ‘ചെറുക്കൻ കാണിലിനിടെ’ നടന്നുവെന്ന് മാളവിക പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങൾ പിന്നാലെ അറിയിക്കാമെന്നും മാളവികയുടെ വാക്കുകൾ.

വിഡിയോ...