Tuesday 29 November 2022 11:39 AM IST : By സ്വന്തം ലേഖകൻ

ചുന്ദരിക്കുട്ടിയുടെ പിറന്നാൾ... സുധാപൂവിന്റെ ജന്മനാളിൽ സർപ്രൈസുമായി അമ്മാട്ടുവും അമ്മുവും: വിഡിയോ

soubhagya-venkitesh

സൗഭാഗ്യയും അർജുന്റെയും സുദർശനക്കുട്ടി. ആ കുടുംബത്തിന്റെ പോലെ തന്നെ അവരെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും സുധാപൂ. സുധാപൂവിന്റെ ജനനവും അവളുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും സൗഭാഗ്യയും അമ്മ താര കല്യാണും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം സുധാപൂവിന്റെ നക്ഷത്ര പിറന്നാളിന്റെ വിശേഷം പ്രിയപ്പെട്ട അമ്മാട്ടു താര കല്യാണ്‍ പങ്കുവച്ചിരുന്നു. കുഞ്ഞുടുപ്പും മധുരവുമൊക്കെയായി സുധാപൂവിന്റെ പിറന്നാൾ അവർ ആഘോഷമാക്കി

നക്ഷത്ര പിറന്നാളിനു ശേഷമുള്ള സുദർശനയുടെ ആദ്യത്തെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് സൗഭാഗ്യ എത്തുകയാണ്. മകൾക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ തന്റെ കൊച്ചു രാജകുമാരിയ്​ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്റെ കൊച്ചു രാജകുമാരിയ്ക്ക് ഔദ്യോഗികമായി ഒരു വയസ്സായി എന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചത്. 

സുധാപൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന തന്റെ കൊച്ചു മകളുടെ പിറന്നാളിന് താര കല്യാണും ആശംസകളുമായെത്തി. കഴിഞ്ഞ ദിവസമായിരുന്നു സുദർശനയുടെ നക്ഷത്ര പിറന്നാൾ. തുടർച്ചയായി സംഭവിച്ച വേദനകളിൽ നിന്നും കരകയരി വരുന്ന സൗഭാഗ്യയുടെ കുടുംബം വളരെ ലളിതമായാണ് സുധാപൂവിന്റെ നക്ഷത്ര പിറന്നാൾ ആഘോഷിച്ചത്. അര്‍ജുന്റെ അമ്മയുടെ മരണം സംഭവിച്ചിട്ട് അധിക നാൾ ആകാത്തതു കൊണ്ടു തന്നെ വലിയ ആഘോഷങ്ങൾ അവർ ഒഴിവാക്കിയിരുന്നു.

‘മകളുടെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമാണ് റൈറ്റ്. അവർ‌ പിറന്നാള്‍ ആഘോഷിക്കാൻ പറ്റിയ അവസ്ഥയുമല്ല. പക്ഷേ എന്റെ സുധാപൂവിന്റെ നക്ഷത്ര പിറന്നാൾ അമ്മാട്ടുവിന് അവസരം തരണമെന്ന് പറഞ്ഞു. അവർ സന്തോഷത്തോടെ സമ്മതിച്ചു. എന്റെ കുഞ്ഞിന്റെ പിറന്നാളിന് കുറവു വയ്ക്കാൻ പറ്റില്ല. അതുകൊണ്ട് ഞാനും സുധാപൂവും ചേർന്ന് ഒരു കുഞ്ഞ് ആഘോഷം.’– താര കല്യാൺ പറഞ്ഞു.

കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അച്ഛനുമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമുള്ള സുദർശനയുടെ വിശേഷങ്ങളൊക്കെ ഇവർ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. സുദർശനക്കുട്ടിയുടെ നൂലുകെട്ടിന്റേയും  ഗുരുവായൂരമ്പലത്തില്‍ വച്ച നടന്ന ചോറൂണിന്റേയുമൊക്ക വിഡിയോ ഇവർ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.