അടുത്തിടെയാണ് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. പൊന്നോമന എത്തിയതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, കുഞ്ഞാവയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുന്ദര നിമിഷം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്കായി പങ്കുവയ്ക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും.
തന്റെ പ്രിയപ്പെട്ട ചന്തുവിനെ കൂട്ടാനായി ഞാൻ ആശുപത്രിയിലേക്ക് പോകും മുമ്പുള്ള നിമിഷങ്ങളും ടോഷിന്റെ എക്സൈറ്റ്മെന്റും വിഡിയോയിൽ കാണാം. കുഞ്ഞാവയ്ക്കായുള്ള മുറി ഒരുക്കുന്ന നിമിഷങ്ങളും വിഡിയോയിലെ ഹൃദ്യ നിമിഷങ്ങളാണ്.
അടുത്ത കുഞ്ഞ് എപ്പോഴെന്ന് ആശുപത്രിയിലെ നഴ്സുമാർ ചോദിക്കുമ്പോള്‍ രണ്ടു വർഷം കഴിഞ്ഞെന്ന് ടോഷിന്റെ മറുപടി. അധികം വൈകിക്കേണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഒന്നിച്ചു വളർന്നോളുമെന്നും നഴ്സുമാരുടെ ഉപദേശം.
ആശുപത്രിയിലെ നടപടി ക്രമങ്ങളൊക്കെ പൂർത്തിയായി എത്തിയ ചന്ദ്രയ്ക്കും കൺമണിക്കും ഹൃദ്യമായ സ്വീകരണമാണ് അമ്മയും കാത്തുവച്ചിരുന്നത്. ആരതിയുഴിഞ്ഞാണ് ചന്ദ്രയുചെ അമ്മ ഇരുവരെയും സ്വീകരിച്ചത്. നെറ്റിയിൽ ചന്ദനം തൊടുമ്പോൾ ഒരു കുഞ്ഞിച്ചിരി പാസാക്കാനും വാവ മറന്നില്ല. എല്ലാം കഴിഞ്ഞ് മുറിയിലേക്ക് കയറുമ്പോൾ സർപ്രൈസ് കണ്ട് ചന്ദ്ര ഞെട്ടുന്നതും വിഡിയോയിൽ കാണാം.
വിഡിയോ: