Wednesday 02 February 2022 12:50 PM IST : By സ്വന്തം ലേഖകൻ

‘ഞാനും ഒന്നും കളഞ്ഞിട്ടില്ല...‘വയറൽ’ വിഡിയോ...’: രസികൻ വിഡിയോ പങ്കുവച്ച് താരം

akhil

ജിമ്മിൽ നിന്നുള്ള തന്റെ ഒരു രസികൻ വിഡിയോ പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ അഖിൽ കവലയൂർ. ജിമ്മിൽ വർക്കൗട്ട് ചെയ്തിട്ടും കുറയാത്ത തന്റെ വയറിനെക്കുറിച്ചാണ് അഖിലിന്റെ ഈ ഫൺ വിഡിയോ. വിഡിയോയുടെ പശ്ചാത്തലത്തിൽ, ‘മിന്നൽ മുരളി’യിലെ ഷിബുവിന്റെ പ്രശസ്തമായ ഡയലോഗും കേൾക്കാം. ‘ഞാനും ഒന്നും കളഞ്ഞിട്ടില്ല...വയറൽ വീഡിയോ...’എന്ന കുറിപ്പോടെയാണ് അഖിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടെലിവിഷനിലെ ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് അഖിൽ.