Wednesday 30 October 2024 12:31 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം നിങ്ങളോട് പറയട്ടെ’: വെളിപ്പെടുത്തി അമേയ മാത്യു

ameya

ഈ വർഷം ഓഗസ്റ്റിൽ കൊച്ചിയിൽ വച്ചായിരുന്നു നടി അമേയ മാത്യുവിന്റെ വിവാഹം. കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറായ കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ ഭർത്താവ്. ഇപ്പോഴിതാ, വിവാഹമുമായി ബന്ധപ്പെട്ട ഒരു കുഞ്ഞു രഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം നിങ്ങളോട് പറയട്ടെ ? ജൂൺ 2, 2023, എനിക്ക് വളരെയേറെ സ്പെഷൽ ആണ്. കാരണം എന്റെ പിറന്നാൾ ദിനത്തിൽ തന്നെയായിരുന്നു ഞാനും കിരണും തമ്മിലുള്ള റജിസ്റ്റർ മാരിയേജ്’. – റജിസ്റ്റർ ഓഫിസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് അമേയ കുറിച്ചു.

വിവാഹം റജിസ്റ്റർ ചെയ്ത ശേഷം അമേയയും കിരണൊപ്പം കാനഡിലായിരുന്നു. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഫോട്ടോ ഷൂട്ടുകളും ആരാധകർക്കിടയിൽ വൈറലാവാറുണ്ട്.