Saturday 12 March 2022 10:45 AM IST : By സ്വന്തം ലേഖകൻ

പൊന്നോമനയുടെ വരവും കാത്ത് അനുശ്രീയും വിഷ്ണുവും: വളക്കാപ്പ് ചിത്രങ്ങൾ വൈറൽ

anusree

മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് പ്രകൃതി എന്ന അനുശ്രീ. ബാലതാരമായി വന്ന പ്രകൃതി പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായി. ക്യാമറാമാൻ വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്.

ഇപ്പോഴിതാ, ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു വലിയ സന്തോഷം എത്തിയിരിക്കുന്നു. തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും. വളകാപ്പ് ചടങ്ങ് അടുത്തിടെ ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

anusree

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു പ്രകൃതിയുടെ തുടക്കം. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. തുടർന്ന് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.