Wednesday 27 July 2022 09:35 AM IST : By സ്വന്തം ലേഖകൻ

പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ല: അനാശാസ്യ പ്രവർത്തനത്തിനും ലഹരി ഉപയോഗത്തിനും മുൻപും പിടിയിൽ

aswathy-babu-2

അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ കൊച്ചിയിൽ പൊലീസ് പിടിയിലായ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും നേരത്തെയും ലഹരിമരുന്നു കേസിൽ അറസ്റ്റിലായിട്ടുണ്ട്.

2018ൽ എംഡിഎംഎ ലഹരി പദാർഥവുമായാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അന്ന് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവർ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്.

പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവുമുണ്ട്. 2016ൽ ദുബായിൽ വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് 26 വയസ്സുകാരി അശ്വതി ബാബു.