Monday 07 March 2022 10:38 AM IST : By സ്വന്തം ലേഖകൻ

‘കമലയ്ക്ക് മൂകാംബികയിൽ ചോറൂണായിരുന്നു’: ചിത്രങ്ങൾ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

aswathy

മലയാളത്തിന്റെ പ്രിയ അവതാരകയും മിനിസ്ക്രീൻ താരവുമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ അശ്വതി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്.

ഇപ്പോഴിതാ, തന്റെ ഇളയമക‍ൾ കമലയുടെ ചോറൂൺ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ അശ്വതി സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ശ്രദ്ധേയമാകുന്നത്. അശ്വതി, ഭർത്താവ് ശ്രീകാന്ത്, മൂത്ത മകൾ പത്മ, ഇളയ മകൾ കമല എന്നിവരാണ് ചിത്രങ്ങളിൽ ഉള്ളത്. മൂകാംബികയിൽ വച്ചായിരുന്നു ചടങ്ങ്. ‘കമലയ്ക്ക് ഇന്നലെ മൂകാംബികയിൽ ചോറൂണായിരുന്നു’ എന്ന കുറിപ്പോടെയാണ് അശ്വതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.