Friday 13 January 2023 10:25 AM IST : By സ്വന്തം ലേഖകൻ

‘രഞ്ജിതമേ...രഞ്ജിതമേ...’ പാട്ടിനൊപ്പം അനങ്ങി കുഞ്ഞാവ: മനോഹരമായ വിഡിയോ പങ്കുവച്ച് ദേവിക നമ്പ്യാരും വിജയ് മാധവും

devika

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകന്‍ വിജയ് മാധവും ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ദേവികയും വിജയ് മാധവും പങ്കുവച്ചൊരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘രഞ്ജിതമേ രഞ്ജിതമേ ... ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്‍സ് അറിഞ്ഞു തുടങ്ങിയത്, എപ്പോ ഈ പാട്ട് കേട്ടാലും ഇത് തന്നെ അവസ്ഥ. ഇന്നലെ വാരിസ് കണ്ടു ഫുൾ ഇളക്കം തന്നെ, ഇത് ഒരു മൂവി പ്രൊമോഷൻ വിഡിയോ ഒന്നുമല്ല പക്ഷെ കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി എന്നാണ് തോന്നുന്നത്,
എന്തായാലും എല്ലാർക്കും ഫാമിലി ആയി കാണാൻ നല്ലൊരു കുടുംബ ചിത്രം ആണ് വാരിസ്. ഇടക്കൊക്കെ കണ്ണ് നനയിച്ചു, ഒപ്പം മാസ്സ്, പിന്നെ അടിപൊളി കുത്തു പാട്ടും ഡാൻസും, ഒരു കിടിലൻ വിജയ് പൊങ്കൽ ചിത്രം’. – വിജയ് മാധവ് കുറിച്ചു.

2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിജയ്‌യുടെ പുതിയ ചിത്രം ‘വാരിസി’ലെ ‘രഞ്ജിതമേ രഞ്ജിതമേ...’ എന്ന ഗാനം കേൾക്കുമ്പോൾ ഗർഭസ്ഥ ശിശു അനങ്ങുന്നത് വിഡിയോയിൽ കാണാം.