Tuesday 27 December 2022 08:58 AM IST : By സ്വന്തം ലേഖകൻ

വീട് അടിച്ചു തകര്‍ത്തു, ആക്രമിച്ചത് സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍: പരാതിയുമായി ഫിറോസ് ഖാനും സജിനയും

firoz-khan

കൊല്ലം ചാത്തന്നൂരിലെ, തങ്ങളുടെ നിർമാണത്തിലിരിക്കുന്ന വീട് കരാറുകാരന്‍ അടിച്ചു തകർത്തെന്ന പരാതിയുമായി താരദമ്പതികളായ ഫിറോസ് ഖാനും സജിനയും.

വീടിനു നേരെ കഴിഞ്ഞ രാത്രിയിലാണ് ആക്രണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ചെടിച്ചട്ടികളും നശിപ്പിച്ചു. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ കരാറുകാരന്‍ വീട് ആക്രമിച്ചെന്നാണ് ഫിറോസും സജിനയും പറയുന്നത്. ചാത്തന്നൂർ പൊലീസില്‍ പരാതി നല്‍കി.

വീട് നിര്‍മാണത്തിനുളള കരാര്‍ തുകയുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വീട് ആക്രമിച്ചതില്‍ പങ്കില്ലെന്നുമാണ് കരാറുകാരനായ ഷഹീറിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.