Thursday 08 December 2022 12:48 PM IST : By സ്വന്തം ലേഖകൻ

‘നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം, നമ്മളെപ്പോലെ തലയ്ക്ക് വെളിവില്ലാത്ത ഒരു ചങ്കിനെ കിട്ടുന്നതാണ് ’: ചിത്രം പങ്കുവച്ച് ജിഷിൻ

jishin

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടൻ ജിഷിന്‍ മോഹൻ.

‘ഓർമ്മകളിൽ ചിലത് സ്വപ്നങ്ങളാണ് ..
സ്വപ്നങ്ങളിൽ ചിലത് ആഗ്രഹങ്ങളാണ് ..
ആഗ്രഹങ്ങളിൽ ചിലത് പ്രതീക്ഷകളാണ് ..
അ പ്രതീക്ഷകളാണ് .. ജീവിതം
ശുഭദിനം’.– എന്നാണ് ഇതിൽ ഒരു ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

‘നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്, നമ്മളെപ്പോലെത്തന്നെ തലയ്ക്ക് വെളിവില്ലാത്ത ഒരു ചങ്കിനെ കിട്ടുന്നത് !!’.– സുഹൃത്തിനൊപ്പമുള്ള മറ്റൊരു ചിത്രത്തിൽ താരം കുറിച്ചതിങ്ങനെ.

ജിഷിന്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും കുറിപ്പുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ജിഷിനും ഭാര്യ വരദയും.