Monday 21 March 2022 09:25 AM IST : By സ്വന്തം ലേഖകൻ

‘വിവാഹശേഷം സ്വന്തം വിശ്വാസത്തിൽ തുടരുമെന്ന തീരുമാനം പ്രണയിക്കുമ്പോഴേ എടുത്തിരുന്നു’: പ്രണയകഥ പറഞ്ഞ് കുക്കുവും ദീപയും

kukku

മലയാളികളുടെ പ്രിയ യുവനർത്തകരാണ് സുഹൈദ് കുക്കുവും ഭാര്യ ദീപയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ. നൃത്തത്തിലൂടെ തുടങ്ങിയ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.

ഇപ്പോഴിതാ, മഴവിൽ മനോരമയുടെ ‘പണം തരും പടം’ വേദിയിൽ തങ്ങളുടെ പ്രണയകഥ പറഞ്ഞിരിക്കുകയാണ് ഇരുവരും. എതിർപ്പുകളെ മറികടന്നായിരുന്നു വിവാഹമെന്ന് ഇരുവരും പറയുന്നു.

ചാവക്കാട് അഞ്ചങ്ങാടിയിലുള്ള അക്കാദമിയിലാണ് കുക്കു ഡാന്‍സ് പഠിച്ചിരുന്നത്. അവിടേക്ക് ഒരു കൊറിയോഗ്രാഫിക്കായി ദീപ വരികയായിരുന്നു. മാസ്റ്റർ കൊറിയോഗ്രഫി ചെയ്യാൻ കുക്കുവിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിയെ സൗഹൃദത്തിലായി. വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. ഇതിനിടയിൽ ദീപയ്ക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങിയതോടെ കുക്കു തന്റെ പ്രണയം പറയുകയായിരുന്നു. എന്നാൽ പരസ്പരം മനസ്സിലാക്കുന്നവരാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ചേരാത്തവരാണെന്നും അതുകൊണ്ട് സുഹൃത്തുക്കളായി തുടരാമെന്നുമായിരുന്നു ദീപയുടെ മറുപടി. പിന്നീട് കുക്കുവിന്റെ പ്രണയത്തിന് ദീപ സമ്മതം മൂളി. കുറച്ചു നാൾ കഴിഞ്ഞ് ദീപ ഇക്കാര്യം വീട്ടില്‍ അവതരിപ്പിച്ചു. അവർ എതിർത്തു. ദീപ ഉറച്ചു നിന്നതോടെ സ്വന്തം ഉത്തരവാദിത്തത്തിൽ മുന്നോട്ടു പോകാമെന്നായി നിലപാട്. അങ്ങനെയാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം സ്വന്തം വിശ്വാസത്തിൽ തുടരുമെന്ന തീരുമാനം പ്രണയിക്കുമ്പോഴേ എടുത്തിരുന്നു. അതനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കുക്കുവും ദീപയും പറയുന്നു.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. പിന്നീട് ഉടൻ പണം 3.0 യുടെ അവതാരകനായി.