Friday 02 August 2024 11:29 AM IST : By സ്വന്തം ലേഖകൻ

‘മനസാക്ഷിയില്ലാത്ത ആളല്ല, ആ വിഡിയോ ജോലിയുടെ ഭാഗം’: പ്രതികരണവുമായി ലിന്റു റോണി

lintu

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, നടി ലിന്റു റോണിയുടെ റീൽ വിഡിയോയ്ക്കെതിരെ നിരവധിയാളുകൾ വിമര്‍ശനവുമായി എത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, വിമർശനങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണെന്നും അങ്ങനെയൊരു ജോലിയുടെ ഭാഗമായി ചെയ്ത വിഡിയോയാണ് ആ റീലെന്നും റിന്റു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. മനസാക്ഷിയില്ലാത്ത ആളല്ല താനെന്നും വിമർശന കമന്റുകളോടു പുഛ്ഛം മാത്രമെന്നും താരം.

‘2018ല്‍ വെള്ളപ്പൊക്കത്തില്‍പെട്ടു പോയ ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ട് തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ് ഞാന്‍. ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകും’.– റിന്റു പറയുന്നു.