യുവതലമുറയേയും കുട്ടികളേയും പിടിമുറുക്കുന്ന ലഹരിക്കെതിരെ സന്ദേശമുയർത്തി ഒരു ഹ്രസ്വചിത്രം. എമർജിങ് വൈക്കം നിർമിച്ച് ഷാഹുൽ ഹമീദ് സംവിധാനം ചെയ്ത തിരികെ എന്ന ഷോർട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മത്സരത്തിലൂടെയാണ് ഷോർട്ട് ഫിലിമിന്റെ തിരക്കഥ തിരഞ്ഞെടുത്തത്. വൈക്കത്തെ മുഴുവൻ സ്കൂളുകളിലും പ്രദർശിപ്പിച്ചതിനുശേഷമാണ് യൂട്യൂബിൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ലച്ചിത്ര സംവിധായകൻ ജിത്തു ജോസഫ്, ജോണി ആന്റണി, അഹമ്മദ് കബീർ, തരുൺ മൂർത്തി തുടങ്ങിയവരായിരുന്നു ചിത്രം റിലീസ് ചെയ്തത്.