Thursday 08 December 2022 12:37 PM IST : By സ്വന്തം ലേഖകൻ

‘കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചാണ് അമ്മ എന്നെ കെയർ ചെയ്‍തത്’: കുറിപ്പും ചിത്രവും പങ്കുവച്ച് സോനു സതീഷ്

sonu-satheesh

അമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന്, കുറിപ്പും ചിത്രവും പങ്കുവച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം സോനു സതീഷ്.

‘എന്റെ അമ്മ. മോളുടെ സ്വീറ്റ് അമ്മൂമ്മ. എന്റെ പഠനം, നൃത്തം, അഭിനയം, മദർഹുഡ് ടൈം എല്ലാം അമ്മയാണ് എനിക്ക് അനായാസമാക്കിത്തന്നത്. അമ്മയില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല എനിക്ക്. കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചാണ് അമ്മ എന്നെ കെയർ ചെയ്‍തത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ എന്നേയും എന്റെ മകളേയും നോക്കുന്നു. എന്റെ അഭിലാഷങ്ങൾ നടത്താനായി എനിക്കൊപ്പം നിൽക്കുന്നു. അമ്മേ ഐ ലവ് യൂ’ എന്നാണ് സോനു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. സ്ത്രീധനം, ഭാര്യ, സുമംഗലീ ഭവ എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയാ താരമാണ് സോനു.