Friday 29 July 2022 12:43 PM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ പൊന്നോമന എത്തി...: അമ്മയായ സന്തോഷം പങ്കുവച്ച് സോനു സതീഷ്

sonu-satheesh

അമ്മയായ സന്തോഷം പങ്കുവച്ച് മിനിസ്ക്രീന്‍‌ താരം സോനു സതീഷ്. പെൺകുഞ്ഞാണ് താരത്തിന്. ‘The bliss of Motherhood ... We are blessed with a baby girl’ എന്നാണ് ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഷൂട്ടിനൊപ്പമാണ് താനൊരു അമ്മയായ സന്തോഷം താരം പങ്കുവച്ചത്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറില്‍, നിറ വയറുമായാണ് സോനു ഉള്ളത്.

‘സ്ത്രീധനം’ എന്ന പരമ്പരയിലെ വേണി എന്ന കഥാപാത്രമായാണ് മിനിസ്ക്രീനില്‍ സോനു തന്റേതായ ഇടം കണ്ടെത്തിയത്.