മകൾ ആത്മീയയുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സീരിയിൽ താരം സോനു സതീഷ്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.
ഭർത്താവ് അജയ്ക്കും മകൾ ആത്മീയയ്ക്കും ഒപ്പമുള്ള ചിത്രവും മാതാപിതാക്കളുൾപ്പെടെയുള്ള മറ്റൊരു ചിത്രവുമാണ് സോനു പങ്കുവച്ചത്. ‘ഗുരുവായൂരപ്പാ നിൻ മുന്നിൽ. ഓം സായി റാം’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്. അജയ് സോഫ്റ്റ്വെയർ എൻജിനീയർ ആണ്. സ്ത്രീധനം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയത്. സുമംഗലീ ഭവ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.