Thursday 19 January 2023 10:10 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ പത്താം ക്ലാസിലെ പരീക്ഷ പൊട്ടും എന്ന് അമ്മയോട് 100 രൂപയ്ക്ക് ബെറ്റ് വെച്ച ആളാണ് അച്ഛൻ’: വിഡിയോ പങ്കുവച്ച് സൂരജ് സൺ

sooraj

‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സൂരജ് സണ്‍. നിലവില്‍ സീരിയലില്‍ ചെറിയ ഇടവേള എടുത്ത് സിനിമയില്‍ കൂടുതൽ അവസരങ്ങൾ തേടുകയാണ് താരം. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

‘എല്ലാവർക്കും നമസ്കാരം... ഞാൻ ജീവിതത്തിൽ പാലിച്ചുവന്ന ഒരു രീതിയുണ്ട്.. നിനക്കത് സാധിക്കില്ല. നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്താൽ പോരേ എന്നിങ്ങനെയുള്ള കുറേ ചിന്തകളും, പലരുടെയും വാക്കുകളും നമ്മളിൽ പലരെയും തളർത്തിയിട്ടുണ്ട്. അതുതന്നെയാണ് നമ്മളെയൊക്കെ സ്വപ്നം കാണാൻ ഭയപ്പെടുത്തിയതും, ഒരു ചോദ്യം അവശേഷിക്കുന്നു സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ... അതിനുവേണ്ടി പ്രയത്നിക്കണം. നടക്കില്ല എന്ന് പറഞ്ഞ് തള്ളിയതിനെ നടത്തി കാണിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരത്തിലുള്ള സംതൃപ്തി അഭിമാനം അങ്ങനെയങ്ങനെ...’ എന്നാണ് ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ സൂരജ് കുറിച്ചത്.

ഇപ്പോഴിതാ, അച്ഛനോടൊപ്പം തന്റെ പുതിയ വാഹനത്തിൽ സഞ്ചരിക്കുന്ന വിഡിയോ പങ്കുവച്ച് താരം കുറിച്ചതും ശ്രദ്ധേയമാകുന്നു.

‘നമ്മൾ നല്ല കമ്പനിയാ പണ്ടേ. അച്ഛൻ ആയത് കൊണ്ട് പറയല്ല, നല്ല വിശ്വസ്ഥനാ. നല്ല രഹസ്യ സൂക്ഷിപ്പുകാരനാ എന്റെ. ഞാൻ പത്താം ക്ലാസിലെ പരീക്ഷ പൊട്ടും എന്ന് അമ്മയോട് 100 രൂപയ്ക്ക് ബെറ്റ് വെച്ച ആളാണ്...’.– സൂരജ് കുറിച്ചു.