നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു. സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്. ഇതിനോടകം പത്തോളം ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോൾ ഇതാ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി ശ്രീവിദ്യ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പ്രീ എൻഗേജ്മെന്റു ടീസർ താരം യൂ ട്യൂബ് ചാനലില്‍ പങ്കുവച്ചു. ‘വെൻ തിരോന്തരം മെറ്റ് കാസർഗോഡ് ഇൻ കൊച്ചി’ എന്നാണ് വിഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. വരന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.