Wednesday 27 July 2022 02:57 PM IST : By സ്വന്തം ലേഖകൻ

‘റിലാക്സ്ഡ്...’: മൂകാംബികയില്‍ പോയ സന്തോഷം കുറിച്ച്, ചിത്രങ്ങള്‍ പങ്കുവച്ച് സ്വാതി നിത്യാനന്ദ്

swathi

മൂകാംബികയില്‍ പോയതിന്റെ സന്തോഷം കുറിച്ച്, ചിത്രങ്ങള്‍ പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം സ്വാതി നിത്യാനന്ദ്. മൂകാംബികയ്ക്കൊപ്പം സര്‍വജ്ഞപീഠത്തിലും സ്വാതി പോയിരുന്നു. ‘റിലാക്സ്ഡ്’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ സ്വാതി പങ്കുവച്ച ഒരു ഡാന്‍ഡ് വിഡിയോയും ശ്രദ്ധ നേടിയിരുന്നു.