ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതി, മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന സിനിമയ്ക്ക് ‘റമ്പാൻ’ എന്നു പേര്. മാസ് എന്റർടെയ്നറാണ് ചിത്രം എന്ന് ടൈറ്റിൽ ടീസർ ഉറപ്പ് നൽകുന്നു. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച്, മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന നായകനെയാണ് മോഷൻ പോസ്റ്ററിൽ കാണുക.
സമീർ താഹിർ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. എഡിറ്റിങ് വിവേക് ഹർഷൻ. 2024 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.