ഉണ്ണി മുകുന്ദൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്‌ഷൻ എന്റർടെയ്നറുമായി മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജോഷി. ജോഷിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ പ്രഖ്യാപനം.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നാണ് സൂചന.
കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിനു വേണ്ടി ദുബായിൽ പരിശീലനത്തിലാണ്.