ADVERTISEMENT

മമ്മൂട്ടിക്കൊപ്പം ആദ്യമായി സ്‌ക്രീൻ പങ്കിടുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ. ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടർഭാഗങ്ങളില്‍ മമ്മൂട്ടി എത്തുമെന്നും, ഇതു തനിക്കു 14 വർഷത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച സുവർണാവസരമാണെന്നും ദുൽഖർ പറഞ്ഞു. അച്ഛനും മകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.

‘‘ലോകയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിന്റെ ഇരട്ടിയായി. ബജറ്റിനെക്കുറിച്ച് കേട്ടപ്പോൾ വാപ്പ അൽപ്പം ആശങ്കയിലായി. ‘ലോക’യുടെ വരും ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്ക്കൊപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ലോക’. സിനിമയിൽ എത്തി 14 വർഷത്തിന് ശേഷമാണ് എനിക്ക് ഈ സുവർണാവസരം ലഭിച്ചത്. വലിയ സന്തോഷമുണ്ട്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാൻ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന നിമിഷം അഭിമാനകരവും വൈകാരികവുമാണ്’’.– ദുൽഖർ സൽമാൻ പറഞ്ഞു.

ADVERTISEMENT

‘ലോക’യുടെ അടുത്ത ഭാഗങ്ങളിൽ ‘മൂത്തോൻ’ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുക. ദുൽഖറിന്റെ സ്വന്തം പ്രൊഡക്‌ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമിച്ച്, ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ വൺ’ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി താരമായി.

ADVERTISEMENT
ADVERTISEMENT