മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി രേവതി. പുതിയ പ്രോജക്റ്റിന്റെ ഭാഗമായി മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

‘അതെ, സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസ്സേജ് അയച്ചതേയുള്ളൂ, അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ ഒരുത്സവമാക്കി മാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

ADVERTISEMENT

മമ്മൂട്ടി, രേവതി, റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ എന്താണ് അണിയറയിൽ ഒരുങ്ങുന്നതെന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ. ഈ പ്രോജക്റ്റിന്റെ വിശദാംശങ്ങൾ രേവതിയോ അണിയറ പ്രവർത്തകരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ADVERTISEMENT
ADVERTISEMENT