‘അയാം ദ് മമ്മി... ഞാനായിരുന്നു ആ ആള്’: കുഞ്ഞാവയോട് കൊഞ്ചിപ്പറഞ്ഞ് ദുർഗ കൃഷ്ണ: ക്യൂട്ട് വിഡിയോ Durga Shares Heartwarming Moments with Newborn
ജീവിതത്തിലേക്ക് ഒരു കുഞ്ഞു രാജകുമാരി എത്തിയ സന്തോഷം നടി ദുർഗ കൃഷ്ണ അടുത്തിടെയാണ് പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ കുഞ്ഞാവയ്ക്കൊപ്പമുള്ള സ്നേഹ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് താരം. തന്റെ കുഞ്ഞാവയയോട് കൊഞ്ചിപ്പറയുന്ന ദുർഗയെ വിഡിയോയിൽ കാണാം. കുഞ്ഞ് പിറന്നതിന്റെയും ഭർത്താവ് അർജുന്റെ പിറന്നാളിന്റെയും സന്തോഷം ഒന്നിച്ച് കേക്ക് മുറച്ച് ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം. ‘കാത്തിരുന്ന കണ്മണി’ എന്ന അടിക്കുറിപ്പോടെയാണ് ദുർഗ കൃഷ്ണ വിഡിയോ പങ്കുവച്ചത്.
‘നമ്മളങ്ങനെ കണ്ടു. ഞാനായിരുന്നു ആ ആള്... ഭക്ഷണമൊക്കെ തന്ന ആള്. ഇനി പാല് തരാം േകട്ടോ. യെസ് അയാം ദ് മമ്മി. ശബ്ദം കേട്ട് പരിചയമുണ്ടോ’. എന്ന് ദുർഗ കുഞ്ഞിനോട് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. അമ്മയുടെയും മകളുടെയും സ്നേഹ നിമിഷങ്ങൾക്ക് സാക്ഷിയായി കുടുംബാംഗങ്ങളും ഒപ്പമുണ്ട്.
ഇക്കഴിഞ്ഞ നവംബർ നാലിനാണ് ദുർഗ പെൺകുഞ്ഞിന് ജന്മം നൽകിയത്.
2021 ഏപ്രിലിൽ ആണ് ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. ഗർഭകാലത്തെ വിശേഷങ്ങളും ചടങ്ങുകളുടെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.