‘ഇനിയും തുടരും’: അഭ്യൂഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിട, മോഹൻലാലിന്റെ അടുത്ത സിനിമ തരുൺ മൂർത്തിക്കൊപ്പം
Mail This Article
‘തുടരും’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിനു ശേഷം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് കഥ. ഷാജി കുമാറാണ് ഛായാഗ്രാഹണം. രതീഷ് രവി, ആഷിഖ് ഉസ്മാന്‍, ഷാജി കുമാർ, തരുൺ മൂർത്തി എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേ സമയം, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷൻസ് മുമ്പ് മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘L- 365’ എന്ന സിനിമയാണോ ഇതെന്നതിൽ വ്യക്തതയില്ല. ആ ചിത്രത്തിന്റെ അതേ ടീമാണ് ഇപ്പോൾ പ്രഖ്യാപിച്ച ചിത്രത്തിന്റേതും. സംവിധായകനിൽ മാത്രമാണ് വ്യത്യാസം. ‘L- 365’ ന്റെ സംവിധായകനെ മാറ്റിയതായി സാമൂഹികമാധ്യമങ്ങളിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു.