Thursday 02 April 2020 11:58 AM IST : By സ്വന്തം ലേഖകൻ

ജീവിതത്തിന്റെ പുതിയ അധ്യായമാണ് ഇപ്പോള്‍ ജീവിക്കുന്നത്! വൈറലായി അമല പോളിന്റെ കുറിപ്പ്

amalapaul

അച്ഛന്റെ വേര്‍പാട് നല്‍കിയ സങ്കടങ്ങളെക്കുറിച്ചും അമ്മയും താനും അതില്‍ നിന്നു കരകയറിയതിനെക്കുറിച്ചും നടി അമല പോള്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍. അമ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് താരത്തിന്റെ കുറിപ്പ്.


അച്ഛനെ നഷ്ടപ്പെട്ട വേദനയില്‍ നിന്നു താനും കുടുംബവും കരകയറുകയാണെന്നും ജീവിതത്തിന്റെ പുതിയ അധ്യായമാണ് ഇപ്പോള്‍ തങ്ങള്‍ ജീവിക്കുന്നതെന്നും താരം കുറിച്ചു.


ഒരു രക്ഷിതാവിനെ നഷ്ടപ്പെടുക എന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണ്. പപ്പയെ കാന്‍സര്‍ കീഴടക്കിയപ്പോള്‍ എന്റെ ജീവിതം മറ്റൊരു തലത്തിലേക്കാണ് തുറന്നത്. ഞാന്‍ പല കാര്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങി.


അച്ഛനെ നഷ്ടപ്പെട്ടതോടെ താനും അമ്മയും വിഷാദത്തിലേക്കു പോയിരുന്നു എന്നും സ്‌നേഹം കൊണ്ടും സാന്ത്വനം കൊണ്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് വീണ്ടും പറന്നുയര്‍ന്നുവെന്നും താരം കുറിച്ചു.


എല്ലായിപ്പോഴും പിന്തുണയുമായി കൂടെ നിന്നത് സഹോദരനാണെന്നും ഏറ്റവും നന്ദിയുള്ളത് സഹോദരനോടാണെന്നും അമല കുറിക്കുന്നു.