Saturday 21 April 2018 10:36 AM IST : By സ്വന്തം ലേഖകൻ

ദുൽഖർ വീണ്ടും തമിഴകത്തിന്റെ പ്രണയ നായകൻ; നായിക നിവേദ പേതുരാജ്

dq-final

കേരളക്കരയുടെ മാത്രമല്ല, തമിഴകത്തിന്റെയും പ്രിയനായകനാണ് ആരാധകർ ഡി.ക്യൂ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ദുൽഖർ സൽമാൻ. ഓ.കെ. കൺമണിയിലൂടെ കോളിവുഡിന്റെ പ്രണയനായകനായി തിളങ്ങിയ ദുൽഖർ ഇപ്പോഴിതാ വീണ്ടുമൊരു പ്രണയ ചിത്രവുമായെത്തുകയാണ്.

സിനിമാ രംഗത്ത് 6 വർഷം പിന്നിടുന്ന ദുൽഖറിന്റെ 26-ാമത് സിനിമയായിരിക്കും ഇത്. കെന്നയ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ രാ കാർത്തിക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാലു നായികമാരുണ്ടാകുമെന്നാണ് വിവരം. അതിലൊരാൾ തമിഴകത്തെ യുവനായികമാരിൽ ശ്രദ്ധേയയായ നിവേദ പേതുരാജാണ്.

കണ്ണും കണ്ണും കൊള്ളയടിത്താലാണ് ദുൽഖർ അവസാനം വേഷമിട്ട തമിഴ് സിനിമ. അതേസമയം ദുൽഖറിന്റെ പുതിയ ചിത്രം മഹാനടി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വിഖ്യാത നായിക സാവിത്രിയുടെ ബയോഗ്രഫിക്കൽ ഫിലിമായ മഹാനടി നടികർതിലകമെന്ന പേരിൽ തമിഴിലും പുറത്തിറക്കുന്നുണ്ട്. െജമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്.