Saturday 23 June 2018 05:11 PM IST : By സ്വന്തം ലേഖകൻ

‘ശശിപ്പാട്ടു’ പാടി റിമിയും അജുവും; ‘എന്നാലും ശരതിലെ’ പുതിയ ഗാനം സോഷ്യൽ മീഡിയ ഹിറ്റ്–വിഡിയോ

sasi-song

സോഷ്യൽ മീഡിയയും സംഗീതപ്രേമികളും ഒരു പോലെ കാത്തിരുന്ന ‘ശശിപ്പാട്ട്’ ഒടുവിൽ പ്രേക്ഷകരിലേക്കെത്തി. ബാലചന്ദ്രമേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ശരത് എന്ന ചിത്രത്തിലെ ‘നീയാണേ ‍ഞാനാണേ എല്ലാരും ശശിയാണേ’ എന്ന ഗാനം യുവത്വത്തിന്റെ ആഘോഷ ഗാനം കൂടിയാകുകയാണ്.

ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിനു ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. നിരഞ്‍ജ് സുരേഷും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അജു വർഗീസിനൊപ്പം റിമി ടോമി ചിത്രത്തിൽ ഗാനരംഗത്തിൽ പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആർ.ഹരികുമാർ നിർമിക്കുന്ന ചിത്രത്തിൽ നവാഗതരായ ചാർലി ജോയ്, നിധി അരുൺ, നിത്യ നരേഷ് എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. ബാലചന്ദ്ര മേനോൻ, ജോയ് മാത്യു, മേജർ രവി, ലാൽ ജോസ്, എ.കെ സാജൻ ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.