Wednesday 09 January 2019 04:19 PM IST : By സ്വന്തം ലേഖകൻ

‘അല്ലാഹ് അവളെന്റെ പെണ്ണാകണേ...’; ഹൃദയത്തിൽ കുടിയേറി എന്നോട് പറ ഐ ലവ് യൂന്നിലെ ഗാനം

ennodu-

നിഷ്ക്കളങ്ക പ്രണയവും ഹൃദ്യമായ സംഗീതവും ഇഴചേർന്നൊരു മനോഹര ഗാനം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു. നവാഗതനായ നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന 'എന്നോട് പറ ഐ ലവ് യൂന്ന്’ എന്ന ചിത്രത്തിലെ ഗാനമാണ് മനോഹര സംഗീതം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിയിരിക്കുന്നത്. അല്ലാഹ്...അവളെന്റെ പെണ്ണാകണേ...എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്

അര്‍ജുന്‍ വി അക്ഷയയും സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തില്‍ ഒരു സ്‌കൂള്‍ പ്രണയമാണ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് അര്‍ഷാദ്.കെ.റഹീം ആണ്. 

എം.എസ്.വി ഫിലിംസിന്റെ ബാനറില്‍ അഞ്ചാളന്‍ ഷിഹാബ് നിര്‍മിക്കുന്ന ചിത്രത്തില്‍ കൂടുതലും അണിനിരക്കുന്നത് പുതുമുഖങ്ങളാണ്. കഥ ഷംസു.പി.കെ.