Tuesday 19 June 2018 12:34 PM IST : By സ്വന്തം ലേഖകൻ

ത്രികോണ പ്രണയ കഥ പറയാൻ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ ; ട്രെയിലർ കാണാം

ema

പ്രണയാർദ്രമായ മറ്റൊരു ചിത്രം കൂടി റിലീസിന് തയ്യാറെടുക്കുകയാണ്. അനൂപ്–മേനോൻ മിയ ജോഡികൾ ഒരുമിക്കുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ പങ്കു വയ്ക്കുക വേറിട്ട പ്രണയ കഥയായിരിക്കും.

പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഗാനങ്ങൾക്കു ശേഷം ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രണയം നിറഞ്ഞു നിൽക്കുന്ന ട്രെയിലർ വിദേശ ലൊക്കേഷനുകളിലെ വശ്യമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് കൂടി സമ്പന്നമാണ്. ചിത്രം പങ്കുവയ്ക്കുന്നത് ത്രികോണ പ്രണയ കഥയാണെന്നാണ് സൂചന.

സൂരജ് തോമസ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന അനൂപ് മേനോന്റേതാണ്. പുതുമുഖം ഹന്ന തോമസ്, അലൻസിയർ, സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂലൈ 27ന് തീയറ്ററുകളിലെത്തും.