Tuesday 22 January 2019 06:42 PM IST : By സ്വന്തം ലേഖകൻ

‘അപ്പന്റെ ചരിത്രം അപ്പന്’; ആക്ഷനിൽ മിന്നിച്ച് പ്രണവ്; ആകാംക്ഷയേറ്റി ഇരുപത്തിയൊന്നാം നൂറ്റാണ്ട്’– ട്രെയിലർ

21

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കട്ട സസ്പെൻസും പങ്കുവച്ച് പ്രണവ് മോഹൻലാൽ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ട്രെയിലർ. പ്രണവിന്റെ ആക്ഷൻ–അഡ്വെഞ്ചറസ് സീക്വൻസുകൾ കൊണ്ട് സമ്പന്നമാകും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

2019ൽ മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ റിലീസുകളിലൊന്നായ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്.

പ്രണവിന്റെ അഞ്ചാം ചിത്രവും നായകനാകുന്ന രണ്ടാം ചിത്രവുമാമെന്ന ഖ്യാതിയോടെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എത്തുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാതാവ്. പീറ്റര്‍ ഹെയ്ന്റെ ആക്ഷനും അഭിനന്ദന്‍ രാമാനുജന്റെ ഛായാഗ്രാഹണവും ഗോപി സുന്ദറിന്റെ സംഗീതവുമാണ് മറ്റ് ഹൈലൈറ്റുകൾ. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക.

കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ട്. പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.