Friday 19 October 2018 12:49 PM IST : By സ്വന്തം ലേഖകൻ

‘കനകമുല്ല കതിരുപോലെ’; നിത്യഹരിത നായകനിലെ കളർഫുൾ ഗാനമെത്തി; വിഡിയോ

nhn

മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ താരം വിഷ്ണു ഉണ്ണികൃഷ്ണൻ ഇനി ‘നിത്യഹരിതനായകൻ.’ വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം നിത്യഹരിതനായകൻ അണിയറയിലൊരുങ്ങുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വേഗം കൂട്ടി ചിത്രത്തിൽ നിന്നുമൊരു തട്ടുപൊളിപ്പൻ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കനക മുല്ല എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ആകാംക്ഷയേറ്റിയെത്തിരിക്കുന്നത്. ലക്ഷങ്ങൾ ഹരിശ്രീ കുറിക്കുന്ന വിജയദശമി നാളിൽ രണ്ട് പുതിയ പ്രതിഭകൾ തങ്ങളുടെ സിനിമാ ജീവിതത്തിന് ഹരിശ്രീ കുറിക്കുന്നു എന്ന ആമുഖത്തോടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് സംഗീതമൊരുക്കിയ രഞ്ജിൻ രാജ് മലയാള സിനിമാ സംഗീതത്തിന് പുതുമുഖമാണ്. ഹസീനാ എസ് കാനാം എന്ന എഴുത്തുകാരിയാണ് ഗാനത്തിനായി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ജ്യോത്സ്നയും മുഹമ്മദ് മഖ്ബൂൽ മൺസൂറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനത്തിന് വൻസ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്.

വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നിത്യഹരിത നായകൻ. എ.ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിത്യഹരിതനായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം. ക്യാമറ പവി കെ.പവന്‍.