Friday 10 August 2018 04:13 PM IST : By സ്വന്തം ലേഖകൻ

അഭിഷേക് ബച്ചന്റെ തിരിച്ചു വരവ്; ത്രികോണ പ്രണയകഥ പറയാൻ മന്‍മര്‍സിയാന്‍–ട്രെയിലർ

manmarziyaan

അഭിഷേക് ബച്ചനെ നായകനാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന ചിത്രം മന്‍മര്‍സിയാന്‍ ട്രെയിലര്‍ പുറത്ത്. താപ്സി പന്നുവാണ് നായിക. സഞ്ജുവിലൂടെ ശ്രദ്ധേയനായ വിക്കി കൗശൽ പ്രധാനവേഷത്തിലെത്തുന്നു. നേരത്തെ ദുൽഖറിനെ ഈ സിനിമയിലേയ്ക്ക് പരിഗണിച്ചിരുന്നു.

ത്രികോണ പ്രണയകഥയാണ് ഇതിവൃത്തം. ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.