Monday 13 August 2018 12:27 PM IST : By സ്വന്തം ലേഖകൻ

പ്രണയ സുരഭിലം ‘പുതിയൊരു പാതയിൽ’; റൊമാന്റിക്കായി ഫഹദും ഐശ്വര്യയും–വിഡിയോ ഗാനം

arathan

ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തനി'ലെ 'പുതിയൊരു പാതയിൽ' എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ഐശ്വര്യ ലക്ഷ്മിയും ഫഹദ് ഫാസിലുമാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. പുലരിയും സന്ധ്യയും മഞ്ഞും മഴയും കാടുമെല്ലാം ഗാനരംഗങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. അത്യന്തം പ്രണയം നിറ‍ഞ്ഞതാണ് ഫഹദിന്റെയും ഐശ്വര്യയുടെയും അഭിനയം. 

നസ്രിയ നസീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുശീൻ ശ്യാമിന്റെതാണ് സംഗീതം. വിനായക് ശശികുമാറിന്റെ വരികൾ. ഗാനത്തിന്റെ ലിറിക്കൽ വിഡിയോ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. നസ്രിയ സ്റ്റുഡിയോയിൽ പാടുന്നതിന്റെ ചിത്രവും സംഗീത സംവിധായകൻ സുഷിൻ ശ്യാം നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു

'സലാലാ മൊബൈൽസ്' എന്ന ചിത്രത്തിനു ശേഷം നസ്രിയ ഗായികയായി എത്തുന്ന ചിത്രം കൂടിയാണ് 'വരത്തൻ' 'സലാല മൊബൈൽസി'ൽ 'ലാലാലസ' എന്ന ഗാനമായിരുന്നു നസ്രിയ പാടിയത്. ഗോപി സുന്ദറാണ് സംഗീതം നൽകിയത്.

പ്രേക്ഷക പ്രശംസ നേടിയ ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദും അമൽ നീരദും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വരത്തൻ. ഓഗസ്റ്റ് 27നു ചിത്രം തീയറ്ററുകളിലെത്തും.