Wednesday 12 June 2019 04:53 PM IST : By സ്വന്തം ലേഖകൻ

എ.ആർ. റഹ്മാന്റെ സഹോദരി പുത്രി സിനിമയിലേക്ക്; അരങ്ങേറ്റം വിജയ് സേതുപതിയ്‌ക്കൊപ്പം!

bhavani-sree332

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ സഹോദരി എ.ആർ. റൈഹാനയുടെ മകൾ ഭവാനി ശ്രീ സിനിമയിലെത്തുന്നു. സൂപ്പർതാരം വിജയ് സേതുപതി, ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാ പെ രണസിങ്കം’ എന്ന സിനിമയിലൂടെയാണ് ഭവാനി ശ്രീ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശിന്റെ സഹോദരിയാണ് ഭവാനി ശ്രീ.

പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആർ. സ്റ്റുഡിയോസ് നിർമിക്കുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്. തെന്നിന്ത്യൻ താരം അമല അകിനേനി മുഖ്യ വേഷത്തിൽ എത്തുന്ന ഹൈപ്രീറ്റസ് എന്ന വെബ് സീരീസിലും ഭവാനി വേഷമിടുന്നുണ്ട്. നടൻ കൃഷ്ണയാണ് വെബ്സീരീസ് നിർമ്മിച്ചിരിക്കുന്നത്. 

bhavani-sree33457