Friday 15 March 2019 05:08 PM IST : By സ്വന്തം ലേഖകൻ

‘‘വിശദമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കൂ’’! യുവാക്കളോട് ആമിർഖാൻ പറയുന്നതിങ്ങനെ

aamir-about-politics

എല്ലാ തിരഞ്ഞെടുപ്പു കാലത്തേയും പോലെ ഇത്തവണയും മത്സരക്കളത്തിൽ സിനിമാ താരങ്ങളുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ബോളിവുഡ് താരങ്ങളിൽ പലരും ഈ ചോദ്യം നേരിട്ടു തുടങ്ങി.

ഏറ്റവുമൊടുവിൽ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത് ആമിർ ഖാനാണ്. താനൊരു രാഷ്ട്രീയപാര്‍ട്ടിയെയും അനുകൂലിക്കുന്നില്ലെന്ന് ആമിർ ഖാൻ പറയുന്നു. പ്രവാസികള്‍ക്ക് വോട്ടു ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കണമെന്നും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നവര്‍ വിശദമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്നലെ, തന്റെ 54-ാം പിറന്നാള്‍ വേളയിലാണ് താരത്തിന്റെ പ്രതികരണം. ഭാര്യ കിരണ്‍ റാവുവിനോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ശേഷമായിരുന്നു ആമിര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.