Saturday 09 January 2021 12:35 PM IST : By സ്വന്തം ലേഖകൻ

മാസ് ലുക്കിൽ ലാലേട്ടൻ! ‘ആറാട്ട്’ പുതിയ പോസ്റ്റർ എത്തി: ഏറ്റെടുത്ത് ആരാധകർ

aarattu

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ന്റെ പുതിയ പോസ്റ്റര്‍ എത്തി. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുക. ആക്ഷൻ–കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചന ഉദയകൃഷ്ണ.

ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.