Monday 23 November 2020 02:39 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ലാലേട്ടന്റെ ‘നെയ്യാറ്റിൻകര ഗോപന്‍’! ചിത്രീകരണം ആരംഭിച്ചു

mohanlal

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ന്റെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങള്‍ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചത് ഇതിനോടകം വൈറൽ ആണ്.

മോഹൻലാലിന്റെ മറ്റൊരു കോമഡി–മാസ് പടമായിരിക്കും ‘ആറാട്ട്’ എന്നാണ് സൂചന. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്.