Friday 25 May 2018 10:05 AM IST : By സ്വന്തം ലേഖകൻ

‘ആര്യയെ ഓർത്ത് കരഞ്ഞ് സമയം കളയാൻ നേരമില്ല’; ജി.വി പ്രകാശിന്റെ നായികയാകാനൊരുങ്ങി അബർനദി

abar

‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ ഉണ്ടാക്കിയ വിവാദക്കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. നടൻ ആര്യയുടെ ഭാവി വധുവിനെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തുന്ന പരിപാടി വിവാദത്തോടെ തന്നെ അവസാനിക്കുകയും ചെയ്തു.

‘എങ്ക വീട്ടു മാപ്പിളൈ’യിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു കുംഭകോണം സ്വദേശി അബർനദി. ആര്യ അബർനദിയെ സ്വീകരിക്കുമെന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും പ്രതീക്ഷ. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഗ്രാൻഡ്ഫിനാലെയ്ക്കും മുമ്പേ അബർനദി റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായി. ഇതിനിടെ ആര്യയല്ലാതെ തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷനുണ്ടാകില്ലെന്ന് വ്യക്തമാക്കി അബർനദി ഒരിക്കൽ കൂടി ആരാധകരെ ഞെട്ടിച്ചിരുന്നു.

എന്നാൽ വിവാദങ്ങളും പിന്നാമ്പുറ വർത്തമാനങ്ങളും ഇനി പഴയ കഥ. ആര്യയുടെ ജീവിത സഖിയാകാൻ കൊതിച്ച അബർനദി തന്റെ സിനിമാ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്.

തമിഴ് സംവിധായകന്‍ വസന്തബാലന്റെ ചിത്രത്തില്‍ ജിവി പ്രകാശിനു നായികയായാണ് അബര്‍നദിയുടെ അരങ്ങേറ്റം.കിര്‍ക്ക്‌സ് സിനി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയില്‍ നടക്കും.

രാധിക ശരത് കുമാര്‍ , ബാഹുബലിയില്‍ കാലകേയനായി വേഷമിട്ട പ്രഭാകര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതവും ജിവി പ്രകാശ് തന്നെയാണ് ഒരുക്കുന്നത്. അതേസമയം ചിത്രത്തിന്റെ ടൈറ്റിൽ എന്താണെന്ന് അണിയറ പ്രവർത്തകർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

എന്തായാലും മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്കുള്ള അബർനദിയുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.