Saturday 24 August 2019 02:29 PM IST : By സ്വന്തം ലേഖകൻ

ഓർമകളിൽ അബ്ദുള്‍ റസാഖ്! മക്കളുടെ വിദ്യാഭ്യാസ ചെലവ് മോഹൻലാൽ ഏറ്റെടുത്തു

rasak-new

പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് മോഹൻലാൽ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ആകും ഇനി കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കുക.

മോഹൻലാലിന്റെ നിർദേശപ്രകാരം വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റ് ജീവനക്കാരും അബ്ദുൽ റസാഖിന്റെ വീട്ടിലെത്തി. പ്ലസ് വണ്ണിലും ,ഒൻപതാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചെലവുകൾ ഏറ്റെടുത്തതായി അറിയിച്ചതിനൊപ്പം അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി .

ഇതിനു ശേഷം മോഹൻലാൽ റസാഖിന്റെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. സൗത്ത് പല്ലാറിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖ് മരണപ്പെട്ടത്.