Tuesday 02 June 2020 09:48 AM IST : By സ്വന്തം ലേഖകൻ

‘ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും, നിങ്ങള്‍ എനിക്ക് മറ്റെന്തിലും വലുതാണ്...’! ഹൃദയം തൊട്ട കുറിപ്പുമായി അഭയ ഹിരണ്‍മയി

abhaya

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജൻമദിനാശംസകൾ നേർന്ന് ഗായികയും ജീവിതപങ്കാളിയുമായ അഭയ ഹിരണ്‍മയി. അഭയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറൽ ആണ്. ഗോപി സുന്ദര്‍ പാട്ടു പാടുന്നതിന്റെ വിഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്‍. നിങ്ങള്‍ എനിക്ക് മറ്റെല്ലാറ്റിനെക്കാളും വലുതാണ്. ഞാന്‍ നിങ്ങളെ ആരാധിക്കുന്നു, സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകള്‍ ഏട്ടാ...എന്നാണ് അഭയ കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇതിനോടകം വൈറൽ ആണ്.