Wednesday 14 November 2018 02:21 PM IST : By സ്വന്തം ലേഖകൻ

‘എന്നെക്കാൾ പ്രതിഫലം ഐശ്വര്യയ്ക്ക്’; അവസ്ഥ വ്യക്തമാക്കി അഭിഷേക് ‌

aiswarya-new

ബോളിവുഡിൽ തീ പിടിക്കുന്ന ലിംഗസമത്വ ചർച്ചകളിൽ വേറിട്ട അഭിപ്രായവുമായി അഭിഷേക് ബച്ചൻ. ഭാര്യയും നടിയുമായ ഐശ്വര്യ റായിയുമായി തന്റെ അവസ്ഥ താരതമ്യം ചെയ്താണ് അഭിഷേക് നിലപാട് വ്യക്തമാക്കിയത്.

‘‘ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഫിലിം ഇന്‍ഡസ്ട്രിയിലും മറ്റു ബിസ്സിനസ്സുകളിലും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു’’.– അഭിഷേക് പറഞ്ഞു.

‘‘ഇതൊരു ബിസിനസ്സ് ആണ്. നിങ്ങള്‍ വിലപിടിച്ച ഒരു അഭിനേതാവ് ആണെങ്കില്‍ അതിനനുസരിച്ചുള്ള വേതനം ലഭിക്കും. പുതിയൊരു നടി വന്നു അടുത്ത സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ?’’.– അഭിഷേക് ചോദിക്കുന്നു.

ബോളിവുഡിലെ താര ദമ്പതികളാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും ഒന്നിച്ചഭിനയിച്ച മുൻ ചിത്രം രാവൺ.