Monday 22 April 2019 09:39 AM IST : By സ്വന്തം ലേഖകൻ

‘സന്തോഷം പകരുന്ന എന്റെ പെൺകുട്ടികൾ’! ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രം പങ്കുവച്ച് അഭിഷേക്

abhishek

മാലി ദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താരങ്ങൾ തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും മറ്റും ആരാധകരുമായി പങ്കു വച്ചത്. ഇപ്പോഴിതാ വെക്കേഷൻ ആഘോഷങ്ങൾക്കിടയിലെ മനോഹരമായ ഒരു ചിത്രം കൂടി അഭിഷേക് ബച്ചൻ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഐശ്വര്യയും ആരാധ്യയുമാണ് ചിത്രത്തിലുള്ളത്. ‘സന്തോഷം... എന്റെ പെണ്‍കുട്ടികള്‍’ എന്ന തലക്കെട്ടോടെയാണ് അഭിഷേക് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഭിഷേക്–ഐശ്വര്യ ദമ്പതികളുടെ പന്ത്രണ്ടാം വിവാഹ വാർഷിക ആഘോഷവും മാലി ദ്വീപിൽ വച്ചായിരുന്നു. വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നും സന്തോഷം പ്രകടിപ്പിച്ചും നിരവധി കമന്‍റുകളാണ് പുതിയ ചിത്രത്തിനു താഴെ നിറയുന്നത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഉടൻ തന്നെ അഭിഷേകും ഐശ്വര്യയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്. ‘രാവൺ’ ആണ് ഒടുവിൽ ഇരുവരും ഒന്നിച്ചഭിനയിച്ച മുൻ ചിത്രം.