Thursday 07 June 2018 09:47 AM IST : By സ്വന്തം ലേഖകൻ

സോൾട്ട് ആൻഡ് പെപ്പറിൽ മാസായി മമ്മൂട്ടി; ആകാംക്ഷയുണർത്തി അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍–വിഡിയോ

abs

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് ലുക്കും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമായി അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍. സോൾട്ട് ആന്റ് പെപ്പർ സ്റ്റൈലിൽ മമ്മൂട്ടിയെത്തുന്ന ചിത്രം സസ്പെൻസും ആകാംക്ഷയും നിറയ്ക്കുന്നതാണെന്ന് ട്രെയിലറിൽ നിന്നും വ്യക്തം.

ഒരു മിനിട്ടും നാൽപ്പത്തിയാറ് സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ.

ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.