Saturday 30 November 2019 12:32 PM IST : By സ്വന്തം ലേഖകൻ

‘ഇന്ന് വാപ്പിച്ചിയുടെ ഓർമ്മദിനമാണ്, നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം’! അബി ഓർമയായിട്ട് രണ്ടു വർഷം

aby-1

മിമിക്രിയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ ആയിരുന്ന അബി ഓർമയായിട്ട് രണ്ടു വർഷം. 2017 നവംബർ 30 നാണ് രോഗം അബിയുടെ ജീവൻ കവർന്നത്. ഒരു കാലത്ത് മലയാളത്തിന്റെ മിമിക്രി വേദികളിൽ തിളങ്ങി നിന്ന അബി സിനിമയിലും ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

‘ഇന്ന് വാപ്പിച്ചിയുടെ ഓർമ്മദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം’.– അബിക്കൊപ്പമുള്ള ഫാമിലി സെൽഫി പങ്കുവച്ച് മകനും നടനുമായ ഷെയ്ൻ നിഗം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രിയപ്പെട്ട അബിയുടെ ഓർമ പങ്കുവയ്ക്കുന്നത്.

ഷെയ്ൻ നിഗത്തിന്റെ അഭിനയ ജീവിതം വിവാദങ്ങളില്‍ കുടുങ്ങി വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് അബിയുടെ ഓർമദിവസം എന്നതും ശ്രദ്ധേയമാണ്.