Tuesday 13 August 2019 02:37 PM IST : By സ്വന്തം ലേഖകൻ

“ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്”! മുഖസാദൃശ്യം മുൻപേ നൗഷാദിനെ താരമാക്കി

aby-new

മലയാളികൾക്കിപ്പോൾ നൻമയുടെ മുഖം നൗഷാദാണ്. പക്ഷേ, നൗഷാദിന്റെ മുഖത്ത് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖം കൂടി മലയാളികള്‍ കണ്ടെടുത്തു. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെ താരരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ നൗഷാദും മകളും ലൈവിൽ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾ ആദ്യമായല്ല കേൾക്കുന്നതെന്നാണ് ഇവർ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകൾ ഫർസാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, “ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്”.– എന്നു പറയുന്നുണ്ട്.

ഫർസാനയും നൗഷാദും ചേർന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്.

ലൈവിൽ‘എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു.