Friday 27 March 2020 03:24 PM IST : By സ്വന്തം ലേഖകൻ

തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു...

actor_12

തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ചെറിയ കുട്ടിയുമുണ്ട്.

തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സേതുരാമൻ. വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.